കുവൈറ്റ് സിറ്റി : ഗൾഫ് രാജ്യങ്ങളെ പോലെ കുവൈത്തിലും ഒമിക്രോൺ ബാധയുടെ തീവ്രത വർദ്ധിക്കുന്നതായി റിപ്പോർട്ട്. കൊറോണയെ നേരിടാനുള്ള സുപ്രീം ഉപദേശക സമിതി ചെയർമാൻ ഡോ. ഖാലിദ് അൽ ജാറല്ലയാണ് ഒമിക്രോൺ വ്യാപനത്തിന്റ തീവ്രതയെ കുറിച്ച് ജനങ്ങളെ അറിയിച്ചത്. രോഗ ബാധ നിരക്ക് കുറയ്ക്കുന്നതിനു എല്ലാവരും പ്രതിരോധ മാർഗങ്ങൾ കർശ്ശനമായി പാലിക്കണമെന്നും പൊതുപരിപാടികൾ ഉൾപ്പെടെ എല്ലാ ചടങ്ങുകളും മാറ്റിവയ്ക്കണമെന്നും നിലവിലെ ഘട്ടം മറികടക്കുന്നതിനു സർക്കാർ നടത്തുന്ന ശ്രമങ്ങൾക്ക് എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
https://chat.whatsapp.com/E0vBSTorvm1GIfiS7qhHzY