രാജ്യത്തെ റോഡുകൾ മുങ്ങാൻ പ്രധാന കാരണക്കാർ ഇവരാണ്

കുവൈത്ത് സിറ്റി: തുടർച്ചയായി പെയ്ത മഴയിൽ രാജ്യത്തെ റോഡുകൾ തോടുകളായി മാറിയപ്പോൾ പ്രതിസന്ധിയിലായത് സാദാരണക്കാരായ ജനങ്ങൾ. രാവിലെ മുതൽ പെയ്ത മഴയിൽ നിരവധി റോഡുകളാണ് വെള്ളത്തിൽ മുങ്ങിയത്. പ്രത്യേകിച്ച് അൽ ഗസാലി പാലവും ജാബർ പാലത്തിന് എതിർവശത്തുള്ള ആറാമത്തെ റിംഗ് റോഡും ഫഹാഹീൽ ടണൽ റോഡും വെള്ളത്താൽ നിറഞ്ഞു. അതു കാരണം റോ‍ഡുകളും ടണലുകളും വെള്ളം കയറിയത് മൂലം പൂർണമായി അടയ്ക്കേണ്ട അവസ്ഥയുമുണ്ടായിട്ടുണ്ട് . റോ‍ഡ‍ുകളിൽ വെള്ളക്കെട്ട് ഉണ്ടാകുന്നതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത് അറ്റകുറ്റപ്പണികൾ, ഡ്രെയിനേജ് പൈപ്പുകളുടെ വലിപ്പം, കടൽ വേലിയേറ്റം എന്നിവ ഉപയോഗിക്കുന്നതിൽ വന്ന പോരായ്മകളാണന്നാണ് വിദക്തർ പറയുന്നത് . 40 ദിവസം മുമ്പ് റെഗുലേറ്ററി അതോറിറ്റികളുടെ അനുമതി ലഭിച്ചിട്ടും ഗവർണറേറ്റുകളിലെ ഡ്രെയിനേജുകളുടെ അറ്റകുറ്റപ്പണികൾക്കായി മൂന്ന് കരാറുകൾ ഒപ്പിടാൻ മന്ത്രാലയം കാലതാമസം വരുത്തിയിട്ടുണ്ടന്നും, ഈ കരാറുകൾ അണ്ടർസെക്രട്ടറിക്ക് സമർപ്പിക്കാത്തത് തകളെ ആശ്ചര്യപ്പെടുത്തുന്നുവെന്നും പൊതുമരാമത്ത് മന്ത്രാലയം പറഞ്ഞു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
https://chat.whatsapp.com/E0vBSTorvm1GIfiS7qhHzY
ചില മഴയുടെ ഏറ്റവും ഉയർന്ന നിരക്ക് 58.61 മില്ലിമീറ്ററിലെത്തി. രാജ്യത്തെ ചില പ്രധാന റോഡുകളും പ്രദേശങ്ങളും തടാകങ്ങളും കുളങ്ങളും ചതുപ്പുനിലങ്ങളുമായി മാറിയപ്പോൾ റോഡുകളിലെ ഗതാഗതം പൂർണമായും സ്തംഭിച്ചു. പല കെട്ടിടങ്ങളിലും സ്കൂളുകളിലും സർവകലാശാലകളിലും വെള്ളം കയറി. കനത്ത മഴ അടിസ്ഥാന സൗകരങ്ങളുടെ പോരായ്മകളും ദൗർബല്യവും എടുത്ത് കാണിക്കുന്നതായിരുന്നു. വെള്ളം കയറിയ സ്ഥലങ്ങളിൽ രക്ഷാദൗത്യവുമായി എത്തിയ സർക്കാർ ഏജൻസികൾക്ക് വാഹനങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ ഏറെ കഠിനാധ്വാനം ചെയ്യേണ്ടി വന്നു. അതേസമയം, ഇന്നലെ ഉച്ചവരെ രാജ്യത്ത് ഏറ്റവും കൂടുതൽ മഴ പെയ്തത് 58.61 മില്ലീമീറ്ററാണെന്ന് കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖരാവി സ്ഥിരീകരിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
https://chat.whatsapp.com/E0vBSTorvm1GIfiS7qhHzY

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version