കുവൈത്ത് സിറ്റി:
ജനസംഖ്യ വർധിക്കുന്നതിനനുസരിച്ച് സൗകര്യങ്ങൾ വര്‍ധിപ്പിക്കാനും കോവിഡ് പോലെയുള്ള രോഗങ്ങളെ പ്രതിരോധിക്കുന്നതിനുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം ആശുപത്രികളിലെ കിടത്തി ചികിത്സ ശേഷി വർധിപ്പിക്കാൻ ഒരുങ്ങുന്നു . മുനിസിപ്പാലിറ്റി ഉൾപ്പെടെയുള്ള സർക്കാർ വകുപ്പുകളുമായി ഏകോപനം നടത്തിയാണ് ആരോഗ്യ മന്ത്രാലയം പദ്ധതി നടപ്പിലാക്കുക . ഇബ്നു സീന ആശുപത്രി, സബാഹ് ആശുപത്രി, കുവൈത്ത് കാൻസർ സെൻറർ, പകർച്ച വ്യാധി ആശുപത്രി, അദാൻ ആശുപത്രി, കുട്ടികളുടെ ആശുപത്രി, പ്രസവ ആശുപത്രി എന്നിവക്ക് പുതിയ കെട്ടിടം നിർമിച്ചാണ് ബെഡുകൾ വർധിപ്പിക്കുന്നത്. കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ ഫീൽഡ് ആശുപത്രികൾ നിർമിച്ച അനുഭവസമ്പത്തിൻറെ വെളിച്ചത്തിൽ താൽക്കാലിക ഫീൽഡ് ആശുപത്രികൾ തയാറാക്കാൻ സ്ഥലവും പദ്ധതി രൂപരേഖയും തയാറാക്കിവെക്കും..കേസുകൾ കുറഞ്ഞതോടെ അടച്ചുപൂട്ടിയ ഫീൽഡ് ആശുപത്രികൾ ആവശ്യമായ ഘട്ടത്തിൽ പുനഃസ്ഥാപിക്കാൻ അധികൃതർ സജ്ജമാണ്. നിലവിൽ കോവിഡ് കേസുകൾ കൂടുതലാണെങ്കിലും ആശുപത്രി ചികിത്സയും ഗുരുതരാവസ്ഥയും കുറവാണ്.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.https://chat.whatsapp.com/BdEUVYckn5p0PUvD1biBVR