കുവൈത്ത് : നിർമ്മാണത്തിലിരിക്കുന്ന പ്ലോട്ടുകളിൽ നിന്ന് കെട്ടിട നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ചതിന് മൂന്ന് ഏഷ്യക്കാർ പിടിയിലായി. കുവൈത്തിലെ അൽ-മുത്‌ല നഗരത്തിലാണ് സംഭവം നടന്നത്. നിർമ്മാണത്തിലിരിക്കുന്ന തന്റെ പ്ലോട്ടിലേക്ക് പോകുമ്പോൾ അജ്ഞാതരായ മൂന്ന് ആളുകൾ വാഹനത്തിൽ നിർമ്മാണ സാമഗ്രികൾ കയറ്റുന്നത് കണ്ടതായി ഒരു പൗരൻ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻ റൂമിൽ അറിയിച്ചിരുന്നന്നും, തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു എന്നാണ് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചത്. ഇവരുടെ വിവരങ്ങൾ പരിശോധിച്ചതിൽ നിന്ന് ഇവർ ഏഷ്യക്കാരാണെന്ന് വ്യക്തമാവുകയും ചോദ്യം ചെയ്യലിൽ സാധനങ്ങൾ മോഷ്ടിച്ചതായി സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ. https://chat.whatsapp.com/Fd9hbqHUPsT4TCzioTv9Ku
