ശ്രീലങ്കയിലേക്കുള്ള വിമാന സർവ്വീസുകൾ നിർത്തിവെച്ച് കുവൈത്ത് എയർവേയ്സ്. ഒരാഴ്ചത്തേക്കാണ് സർവീസുകൾ നിർത്തി വെച്ചിരിക്കുന്നത്. സെപ്റ്റംബറിലും ഔദ്യോഗിക കാരണങ്ങൾ ഒന്നും അറിയിക്കാതെ കുവൈറ്റ് എയർവേയ്‌സ് ശ്രീലങ്കയിലേക്കുള്ള പ്രവർത്തനം ആഴ്ച്ചയിൽ ഒരു സർവ്വീസായി കുറച്ചിരുന്നു. എന്നാൽ ഇപ്പോൾ ഡോളർ പ്രതിസന്ധിക്കൊപ്പം കുടിശ്ശിക തീർക്കുന്നതിൽ പ്രാദേശിക ഓഫീസുകൾ വീഴ്ച വരുത്തിയതുമാണ് സർവ്വീസുകൾ നിർത്തി വെക്കാൻ കാരണമായി പറയുന്നത്. അതേസമയം ഈ നിർത്തിവെക്കൽ പശ്ചിമേഷ്യയിലും ഗൾഫ് നാടുകളിലും ജോലി ചെയ്യുന്ന ആയിരക്കണക്കിന് ശ്രീലങ്കക്കാരായ തൊഴിലാളികളെ ബാധിക്കും. സർവ്വീസിൽ നിന്നും ലഭിക്കുന്ന വരുമാനം ചെലവ് പരിശോദിക്കുമ്പോൾ വളരെ കുറവാണെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. ശ്രീലങ്കയിലേക്കുള്ള വിമാന സർവ്വീസ് നിർത്തിവെച്ച് കൂടുതൽ കാലത്തേക്ക് നീളുമെന്നും റിപ്പോർട്ടുകളുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KnbUM02CJotExo2EeDe6ip