കുവൈത്ത് സിറ്റി: വാണിജ്യ സമുച്ചയത്തിൽ അതിക്രമം കാണിക്കുകയും സന്ദർശകരെ കൈയേറ്റം ചെയ്യുകയും ചെയ്ത ജോർഡൻ പൗരനെ അറസ്റ്റിൽ. അഹ്മദി ഗവർണറേറ്റിലെ വാണിജ്യ സമുച്ചയത്തിലായിരുന്നു മയക്കുമരുന്ന് ഉപയോഗിച്ച് സ്വബോധം നഷ്ടപ്പെട്ട ജോർഡൻ പൗരന്റെ അതിക്രമം. അറസ്റ്റിന് വിസമ്മതിച്ച യുവാവിനെ പോലീസ് ബലമായി കീഴടക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ സമീപത്തുണ്ടായിരുന്ന ഇയാളുടെ കാറിൽനിന്ന് മയക്കുമരുന്ന് ഗുളികകളും, വൈനും പോലീസ് കണ്ടെടുത്തു. പ്രതിയെ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DeucgGb3r0Z8YuXraSRSSo
