സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കിയ തൊഴിൽ വിപണി സ്ഥിതിവിവരക്കണക്ക് അനുസരിച്ച്, തൊഴിൽ വിപണിയിൽ കുവൈത്തികളുടെ ശരാശരി പ്രതിമാസ വേതനം 1,490 ദിനാറും കുവൈത്തികൾ അല്ലാത്തവരുടെത് 331 ദിനാറും. പൊതുമേഖലയിലെ കുവൈത്തികളുടെ ശരാശരി വേതനം 1539 ദിനാറാണെങ്കിൽ പൊതുമേഖലയിലെ കുവൈത്തികളല്ലാത്തവരുടെ വേതനം 732 ദിനാറാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. സ്വകാര്യ മേഖലയിൽ, കുവൈത്തികളുടെ ശരാശരി പ്രതിമാസ വേതനം 1252 ദിനാർ ആണ്. കുവൈത്തികൾ അല്ലാത്തവരുടെത് 311 ദിനാർ. കുവൈറ്റിലെ പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള ശരാശരി വേതനത്തിൽ വ്യത്യാസമുണ്ടെന്നും സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തുന്നു. കുവൈറ്റ് പുരുഷന്മാരുടെ ശരാശരി വേതനം 1801 ദിനാർ ആണ്, ഇത് കുവൈറ്റ് സ്ത്രീകളുടെ ശരാശരി വേതനത്തേക്കാൾ 540 ദിനാർ കൂടുതലാണ്, അതായത് 1,261 ദിനാർ. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FNOdPHUxolwKVeanjjSzdn