ഷാർജ ∙ സ്കേറ്റ്ബോർഡ് അപകടത്തിൽ ഈജിപ്ഷ്യൻ കുടുംബത്തിലെ 16 വയസുകാരൻ മരിച്ചതായി ഷാർജ പൊലീസ് സ്ഥിരീകരിച്ചു. ഷാർജയിലെ അൽ ഷോല പ്രൈവറ്റ് സ്‌കൂളിലെ 11-ാം ക്ലാസ് വിദ്യാർഥിയായ അബ്ദുല്ല ഹസൻ കമൽ ആണ് മരിച്ചത്.അൽ താവുൻ ഏരിയയിലെ ഏഴു നിലകളുള്ള കാർ പാർക്കിങ്ങിന്റെ മുകളിലത്തെ നിലയിൽ നിന്നാണ് അബ്ദുല്ല താഴേയ്ക്ക് പതിച്ചത്. സുഹൃത്തുക്കളോടൊപ്പം സ്കേറ്റ് ചെയ്യുമ്പോഴായിരുന്നു അപകടം. പൊലീസ് സ്ഥലത്തെത്തുമ്പോൾ അബ്ദുല്ല ഗുരുതരമായ പരുക്കുകളോടെ നിലത്തു കിടക്കുകയായിരുന്നു. ഉടൻ അൽ ഖാസിമി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വാർത്തകൾ അതിവേഗംഅറിയാൻ വാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JTZipk0xMv7DJ6jdgLbQit
Home
Latest News
സ്കേറ്റിങ്ങിനിടെ ഏഴാം നിലയിൽ നിന്നും താഴേക്ക് പതിച്ചു; യു എ ഇ യിൽ 16കാരന് ദാരുണാന്ത്യം
