കുവൈത്ത് സിറ്റി:
ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് ശശി തരൂർ എം. പി. പങ്കു വെച്ച ട്വീറ്റിനെ വിമർശ്ശിച്ചു കൊണ്ട് കുവൈത്തിലെ ഇന്ത്യൻ എംബസി രംഗത്ത് എത്തി. ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിയുടെ ഏതെങ്കിലും അംഗങ്ങള്‍ കുവൈത്തിലേക്ക് പ്രവേശിക്കുന്നത് അടിയന്തരമായി വിലക്കണമെന്ന് ഒരു കൂട്ടം കുവൈത്ത് പാര്‍ലമെന്റ് അംഗങ്ങള്‍, കുവൈത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് മജ്ബൽ. അൽ റഷീദി എന്ന കുവൈത്തിലെ അഭിഭാഷകൻ ട്വിറ്റ് ചെയ്‌തിരുന്നു . ബി. ജെ. പി. സർക്കാരിനെ വിമർശ്ശിച്ചു കൊണ്ട് ശശി തരൂർ എം. പി. ഇത് റി ട്വീറ്റ് ചെയ്യുകയും ചെയ്തു. ..’ആഭ്യന്തര പ്രവൃത്തികൾക്ക് അന്താരാഷ്ട്ര പ്രത്യാഘാതങ്ങൾ ഉണ്ടാകുന്നു. ഇന്ത്യയിൽ വർധിച്ചുവരുന്ന ഇസ്ലാമോഫോബിയയും അതിനെതിരെ നടപടിയെടുക്കുക പോയിട്ട് അപലപിക്കാൻ പോലും പ്രധാനമന്ത്രി തയാറാകാത്തതും ഗൾഫ് മേഖലയിൽ ഉടനീളം ഞെട്ടലുണ്ടാക്കിയതായി അവിടെയുള്ള സുഹൃത്തുക്കളിൽ നിന്ന് എനിക്ക് കേൾക്കാൻ കഴിഞ്ഞു. ‘ഇന്ത്യയെ ഞങ്ങൾ ഇഷ്ടപ്പെടുന്നു. പക്ഷേ, നിങ്ങളുടെ സുഹൃത്തുക്കളാവുക എന്നത് ഞങ്ങള്‍ക്ക് ദുഷ്‌കരമാകുന്ന സാഹചര്യം സൃഷ്ടിക്കരുത്’ എന്നാണവർ പറയുന്നത്.’ – തരൂർ ട്വീറ്റ് ചെയ്തു
ഇതിനെതിരെയാണു കുവൈത്തിലെ ഇന്ത്യൻ എംബസി ട്വിട്ടർ വഴി വിമർശ്ശിച്ചത്. “ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ പാകിസ്ഥാന്റെ ‘പീസ് ഓഫ് അംബാസിഡർ’ പുരസ്കാരം നൽകി ആദരിച്ച പാകിസ്ഥാൻ ഏജന്റിന്റെ ഇന്ത്യ വിരുദ്ധ ട്വീറ്റ് ഒരു ഇന്ത്യൻ പാർലമന്റ് അംഗം പങ്കു വെച്ചത് സങ്കടകരമാണു. ഇത്തരം ഇന്ത്യ വിരുദ്ധ ഘടകങ്ങൾ നാം പ്രോത്സാഹിപ്പിക്കരുത്” എന്നായിരുന്നു ഇന്ത്യൻ എംബസിയുടെ ട്വീറ്റ്. നേരത്തെ ഇന്ത്യയിലെ ഹിജാബ് വിവാദത്തെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള ബി. ജെ. പി. അംഗങ്ങൾക്ക് കുവൈത്തിലേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കുവൈത്തിലെ 11 പാർലമന്റ് അംഗങ്ങൾ പ്രസ്ഥാവന പുറപ്പെടുവിച്ചിരുന്നു.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KyeGlpbpili1uwhl3oMe22
