കുവൈറ്റിൽ ദേശീയ വിമോചന ദിനാഘോഷത്തിന്റെ ഭാഗമായി വഴിയാത്രക്കാർക്കും, വാഹനങ്ങൾക്കും മുന്നറിയിപ്പുമായി അധികൃതർ. വെള്ളവും, ഫോം സ്പ്രേയും തെറിപ്പിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടികൾ എടുക്കുന്നതാണ്. അറേബ്യൻ ഗൾഫ് സ്ട്രീറ്റ്, ഖൈറാൻ, വഫ്ര, കബ്ദ്, സുബ്ബിയ, ശൈഖ് ജാബിർ പാലം, അബ്ദലി തുടങ്ങി രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ 8000 സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചതായി ആഭ്യന്തര മന്ത്രാലയം പൊതുജന സമ്പർക്ക അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫർറാജ് അൽ സൗബി പറഞ്ഞു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JGMXb37HQMs9UAK68QShar