ദേശീയ ദിനാചരണത്തിന്റെ ഭാഗമായി കുവൈറ്റ് പട്ടാളം കുവൈറ്റ് ടവേഴ്‌സിന് മുന്നിൽ സൈന്യത്തിന്റെ പ്രദർശനം ആരംഭിച്ചു. എല്ലാ സേനാ യൂണിറ്റുകളുടെയും ഒട്ടുമിക്ക യന്ത്രങ്ങളും ഉപകരണങ്ങളും പൊതുജനങ്ങൾക്ക് കാണുന്നതിനായി കുവൈറ്റ് ടവറിന് മുന്നിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. എയർഫോഴ്സ്, കരസേനയുടെ പ്രദർശനം, യുദ്ധ കവചിത വാഹനങ്ങൾ, ആന്റി മിസൈലുകൾ എന്നിവയുൾപ്പെടെ വിവിധ സൈനിക പ്രദർശനങ്ങൾ എക്സിബിഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സൈനിക വാഹനങ്ങളെ പരിചയപ്പെടാനും സൈനിക വാഹനങ്ങൾക്ക് മുന്നിൽ നിന്ന് ഫോട്ടോയെടുക്കാനും കുടുംബങ്ങളുടെ വൻ തിരക്കാണ് പ്രദർശനത്തിന് സാക്ഷ്യം വഹിച്ചത്. ടവറിനു മുന്നിൽ നടന്ന ആഘോഷത്തിൽ സൈനിക ബാൻഡും പങ്കെടുത്തു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JGMXb37HQMs9UAK68QShar
Home
Kuwait
ദേശീയ ദിനത്തിൽ കുവൈറ്റ് ടവറിന് സമീപം യന്ത്രങ്ങളും യൂണിറ്റുകളും പ്രദർശിപ്പിച്ച് കുവൈത്ത് ആർമി