വ്യാഴം, വെള്ളി ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ പൊടിക്കാറ്റിനും, മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകർ

വ്യാഴാഴ്ച രാത്രി മുതൽ വെള്ളിയാഴ്ച ഉച്ചവരെ രാജ്യത്ത് സ്ഥിരതയില്ലാത്ത കാലാവസ്ഥയും, ഇടിമിന്നലോട് കൂടിയ കനത്ത പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ-ഒതൈബി പറഞ്ഞു. ചില സമയങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും, വെള്ളി, ശനി ദിവസങ്ങളിൽ രാജ്യത്ത് താപനിലയിൽ കുറവുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളിയാഴ്ച പരമാവധി താപനില 24 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. പുറത്തിറങ്ങുന്നവരും, മത്സ്യബന്ധനത്തിന് പോകുന്നവരും ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ് നൽകി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/CHN4TE3RzOIK1acOBvtoy0

https://www.kuwaitvarthakal.com/2022/01/15/malayalam-typing-sticker-making-now-easier-get-introduced-to-the-manglish-app-that-changed-the-heads-of-malayalees/

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version