കുവൈറ്റിൽ പെൺകുട്ടികൾ അമ്മയെ കൊലപ്പെടുത്തിയ കേസിലെ കൂടുതൽ വിശദാംശങ്ങൾ ഇങ്ങനെ

കുവൈറ്റ് സിറ്റി: ദോഹയിൽ രണ്ട് പെൺകുട്ടികൾ ചേർന്ന് മാതാവിനെ കൊലപ്പെടുത്തിയ കേസിന്റ കൂടുതൽ തെളിവുകൾ പുറത്ത് വന്നു. കൊലപ്പെടുത്തിയ ശേഷം അമ്മയുടെ മൃതദേഹം പൂന്തോട്ടത്തിൽ സംസ്കരിക്കാൻ ശ്രമിച്ചതായി പെൺകുട്ടികൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇതിനു വേണ്ടി തിരഞ്ഞെടുത്ത സ്ഥലവും ഇവർ പോലീസിനെ കാണിച്ചു. കഴിഞ്ഞ ദിവസമാണ് കുവൈറ്റിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. പെൺകുട്ടികളിൽ ഒരാൾ അമ്മയെ പിടിച്ചുനിർത്തുകയും, മറ്റൊരാൾ കുത്തി കൊല്ലുകയുമായിരുന്നുവെന്നും, അതിനുശേഷം അമ്മയുടെ തല മുറിച്ചെടുക്കുകയും ചെയ്യുകയായിരുന്നു എന്നും പെൺകുട്ടികൾ പറഞ്ഞു. പോലീസ് ഉടനെ തന്നെ കുറ്റവാളികളെ പിടികൂടി ഇവർക്കെതിരെ ആസൂത്രിതമായ കൊലപാതകത്തിന് കേസെടുത്തു. വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/Cm7zdipTgHL03KbEmwZxTU

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version