പകർച്ച വ്യാധികൾക്കെതിരെ തദ്ദേശീയമായി തന്നെ വാക്സിനുകൾ നിർമ്മിക്കാൻ കുവൈറ്റ് പദ്ധതിയിടുന്നതായി ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സയീദ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അന്തർദേശീയ മരുന്ന് നിർമ്മാണ കമ്പനികളുമായി ചർച്ചകൾ നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു. കുവൈറ്റ് സൗദി ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് കമ്പനി മുഖേന അബോട്ട് ലാബറട്ടറീസ് ഉൽപ്പന്നങ്ങൾ പ്രാദേശിക അടിസ്ഥാനത്തിൽ നിർമ്മിക്കുന്ന പദ്ധതിയുടെ ഉദ്ഘാടന പരിപാടിയിൽ സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/EVelID8gk5M6cydvXxgw5M