അറുപത് പിന്നിട്ട പ്രവാസികൾ വീണ്ടും ദുരിതത്തിൽ; വർക്ക് പെർമിറ്റ് ഫീസ് തടഞ്ഞ് കോടതി

സ്വകാര്യ ആരോഗ്യ ഇൻഷുറൻസിനായി 500 ദിനാറും, 250 ദിനാർ താമസ പുതുക്കൽ ഫീസും അടയ്‌ക്കണമെന്ന മാൻപവർ അതോറിറ്റിയുടെ തീരുമാനം കോടതി നിരസിച്ചതോടെ 60 വയസും അതിൽ കൂടുതലുമുള്ള ബിരുദധാരികളല്ലാത്ത പ്രവാസികൾ വീണ്ടും ദുരവസ്ഥയിൽ. നീണ്ട നാളത്തെ ആശയക്കുഴപ്പത്തിന് ശേഷം, 45 ദിവസം മുൻപാണ്, സ്വകാര്യ ആരോഗ്യ ഇൻഷുറൻസിനായി 500 ദിനാറും, 250 ദിനാർ താമസ പുതുക്കൽ ഫീസും നൽകി ഈ വിഭാഗം പ്രവാസികൾക്ക് വർക്ക് പെർമിറ്റ് പുതുക്കാൻ അനുവദിക്കാനുള്ള തീരുമാനത്തിൽ അതോറിറ്റി എത്തിയത്. എന്നാൽ 2021 ലെ അതോറിറ്റിയുടെ അഡ്മിനിസ്ട്രേറ്റീവ് തീരുമാനം അസാധുവായി വിധിച്ച കീഴ്‌ക്കോടതിയുടെ തീരുമാനം ചൊവ്വാഴ്ചയാണ് അപ്പീൽ കോടതി ശരിവച്ചത്. വർക്ക് പെർമിറ്റ് നൽകുന്നതിൽ ബിസിനസ്സ് ഉടമകൾ തമ്മിലുള്ള വിവേചനം അവസാനിപ്പിക്കാനും, നിയമത്തിന്റെ പരിധിയിൽ വരുന്ന മറ്റ് 56 ആർട്ടിക്കിളുകൾ റദ്ദാക്കാനും അപ്പീൽ കോടതി വിധി പുറപ്പെടുവിച്ചു. കുവൈറ്റ് എന്റർപ്രണേഴ്‌സ് അസോസിയേഷന്റെ അംഗങ്ങൾക്ക് അനുകൂലമായ നാലാമത്തെ അപ്പീൽ കോടതിയുടെ വിധിയാണിത്. കുവൈറ്റിലെ വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/EVelID8gk5M6cydvXxgw5M

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version