ഗതാഗതം തടസ്സപ്പെടുത്തുന്നതും, വാഹനമോടിക്കുന്നവരുടെ കാഴ്ചയെ മറക്കുന്നതുമായ എല്ലാ വസ്തുക്കളും നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഹവല്ലി മുൻസിപ്പാലിറ്റിയിലെ പൊതു ശുചീകരണ, റോഡ് പ്രവർത്തി വകുപ്പ് സാൽമിയ ഏരിയയിലും ഹവല്ലി സ്ക്വയറിലും പരിശോധന നടത്തി. കുവൈറ്റ് മുൻസിപ്പാലിറ്റിയിലെ പബ്ലിക് റിലേഷൻസ് വകുപ്പാണ് ഈ കാര്യം അറിയിച്ചത്. പരിശോധനയിൽ ഉപേക്ഷിച്ചത് അടക്കം 21 കാറുകൾ നീക്കം ചെയ്തു. നിയമലംഘകർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശോധന നടത്തിയതെന്ന് ഗവർണറേറ്റ് മുൻസിപ്പാലിറ്റി ബ്രാഞ്ചിലെ പബ്ലിക് ഹൈജീൻ ആൻഡ് റോഡ് വർക്സ് വകുപ്പ് ഡയറക്ടർ മുഹമ്മദ് അൽ ജബാ പറഞ്ഞു. മുന്നറിയിപ്പ് സ്റ്റിക്കർ പതിപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾക്ക് ശേഷമാണ് അധികൃതർ കടുത്ത നടപടിയിലേക്ക് കടന്നത്. പിടിച്ചെടുത്ത വാഹനങ്ങൾ മുൻസിപ്പാലിറ്റിയുടെ കാർ റിസർവേഷൻ സൈറ്റിലേക്ക് മാറ്റി. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/EVelID8gk5M6cydvXxgw5M