ജഹ്റ, അഹമ്മദ് ഗവർണറേറ്റുകളിൽ 2022 2021 പ്രീ സീസൺ അവസാനിച്ചതോടെ 197 ക്യാമ്പുകൾ നീക്കംചെയ്തു. സീസൺ അവസാനിച്ചതോടെ ക്യാമ്പുകൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സൂപ്പർവൈസറി ടീമുകൾ മാർച്ച് 15ന് പ്രവർത്തനം ആരംഭിച്ചതായി കുവൈറ്റ് മുൻസിപ്പാലിറ്റിയിലെ പബ്ലിക് റിലേഷൻ വകുപ്പ് അറിയിച്ചിരുന്നു. സീസൺ അവസാനിച്ചിട്ടും ക്യാമ്പുകൾ നീക്കം ചെയ്യാത്ത ഉടമകൾക്കെതിരെ സൂപ്പർവൈസറി ടീം കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ക്യാമ്പുകൾ സീസൺ കഴിഞ്ഞയുടൻ നീക്കംചെയ്ത് ഉടമകളെ അധികൃതർ അഭിനന്ദിക്കുകയും ചെയ്തു. ഇതുവരെ ക്യാമ്പുകൾ നീക്കം ചെയ്യാത്ത അവരോട് എത്രയും പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ക്യാമ്പ് സൈറ്റിന്റെ പൊതു ശുചിത്വം ഉറപ്പുവരുത്തുന്നതിനും വന്യമായ പരിസ്ഥിതി സംരക്ഷിക്കുന്നതിനും വേണ്ടിയാണ് നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്. അഹമ്മദിയിൽ 123 ക്യാമ്പുകളും ജഹ്റയിൽ 71 ക്യാമ്പുകളുമാണ് നീക്കം ചെയ്തത്. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HupCComIo3E8IXTSXIjyNb