കുവൈറ്റിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയ അഞ്ച് പ്രവാസികളെ അറസ്റ്റ് ചെയ്തു. ഏഷ്യൻ ആഫ്രിക്കൻ വംശജരായ രണ്ടു പുരുഷന്മാരെയും, മൂന്ന് സ്ത്രീകളെയും ആണ് പൊതു ധാർമിക സംരക്ഷണ വകുപ്പ് പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്തത്. വേശ്യാവൃത്തി, ബ്രോക്കറേജ് എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ തുടർ നിയമ നടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HFb4QvoXTSX0FG0O7lSrYO