ഈദ് അവധി: കുവൈറ്റിൽ നിരവധി അന്താരാഷ്ട്ര സിനിമകൾ പ്രദർശനത്തിനെത്തി

ഈദ് അവധിക്കാലത്ത് കുട്ടികളെയും കുടുംബങ്ങളെയും ആകർഷിക്കാനായി കുവൈറ്റിലെ പ്രാദേശിക തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത് നിരവധി അറബ്, അന്താരാഷ്ട്ര സിനിമകൾ. ആക്ഷൻ, കോമഡി, സയൻസ്, ഫിക്ഷൻ തുടങ്ങി നിരവധി ജോണറുകളിലുള്ള സിനിമകളാണ് പ്രദർശനത്തിനെത്തിയത്. ഈജിപ്ഷ്യൻ ആർട്ടിസ്റ്റ് അഹമ്മദ് ഹെൽമിയുടെ വൺ ടാനി മികച്ച പ്രതികരണമാണ് നേടുന്നത്. കൂടാതെ ഹിന്ദി, മലയാളം, തമിഴ് ചിത്രങ്ങൾ കാണാനും നിരവധി പ്രേക്ഷകരാണ്. മലയാളത്തിൽ നിന്ന് ജനഗണമന, സിബിഐ എന്നീ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. കൂടാതെ കെജിഎഫ് മൾട്ടി ലാംഗ്വേജും പ്രദർശനത്തിനുണ്ട്. പ്രധാനമായും മൂന്ന് അറബ് സീനുകളാണ് കുവൈറ്റിൽ ഇപ്പോൾ പ്രദർശനം തുടരുന്നത്. ബാറ്റ്മാൻ പോലുള്ള അന്താരാഷ്ട്ര സിനിമകൾ ഇപ്പോഴും വരുമാനമാണ് റെക്കോർഡ് നേടുന്നത്. അന്താരാഷ്ട്ര താരം ലിയാം നീസന്റെ മെമ്മറി എന്ന സിനിമ ആഗോളതലത്തിൽ ലോഞ്ച് ചെയ്തതിനുശേഷം മികച്ച അഭിപ്രായം നേടിയ റിലീസുകളിൽ ഒന്നാണ്. ആക്ഷനും സസ്പെൻസും നിറഞ്ഞ ചിത്രമാണിത്. കൂടാതെ പ്രേക്ഷകരുടെ വളരെയേറെ ചിരിപ്പിക്കുന്ന കോമഡി അഡ്വഞ്ചർ ചിത്രം ഡോണിക് ദി ഹെഡ്ഗെഹോഗ് 2 വിന് കുവൈറ്റിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IALckfkYwgY5FeW3Zdilm3

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version