യുഎഇയിലെ പ്രമുഖ എയർലൈനായ എമിറേറ്റ് എയർലൈൻസിൽ ക്യാബിൻ ക്രൂ ഉൾപ്പെടെയുള്ള ജീവനക്കാരെ കണ്ടെത്താൻ 2022 ജൂൺ വരെ ലോകമെമ്പാടുമുള്ള 30 നഗരങ്ങളിലേക്ക് റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്തുന്നുണ്ടെന്ന് എമിറേറ്റ്സ് എയർലൈൻസ് അധികൃതർ അറിയിച്ചു. ക്യാബിൻ ക്രൂ റോളിലേക്കുള്ള അപേക്ഷ നടപടികൾ ഓൺലൈനിൽ പൂർത്തിയാക്കുകയും പിന്നീട് അതത് രാജ്യങ്ങളിൽ ചെന്ന് നേരിട്ട് കാണുകയും ചെയ്യുകയാണ് ഡ്രൈവിന്റെ ലക്ഷ്യം. ഏറ്റവും പുതിയ ഡ്രൈവിൽ എമിറേറ്റ്സ് ടീമുകൾ ഓസ്ട്രേലിയയിൽനിന്നും യുകെയിലേക്ക് യാത്ര ചെയ്യും. ഡസൻകണക്കിന് യൂറോപ്യൻ രാജ്യങ്ങളും കെയ്റോ, അൽജിയേഴ്സ്, ടുണിസ്, ബഹ്‌റൈൻ എന്നിവയും സന്ദർശിക്കും. എല്ലാ എമിറേറ്റ്സ് ജീവനക്കാരും ദുബായിലാണ് താമസിക്കുന്നതെന്നും, താമസസൗകര്യവും, നികുതി രഹിത ശമ്പളവും, കൂടുതൽ ആനുകൂല്യങ്ങളും കമ്പനി നൽകുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. താല്പര്യമുള്ളവർക്ക് എമിറേറ്റ്സ് ക്യാബിൻ ക്രൂ റോളിനെ കുറിച്ച് കൂടുതൽ അറിയാം, കൂടാതെ ഓൺലൈനായി അപേക്ഷിക്കുകയും ചെയ്യാം.കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കൂ https://www.emiratesgroupcareers.com/cabin-crew/ കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/C0pnBeqVJHR0fDxf5HaVXa