കണ്ണൂർ വാരംകടവ് സ്വദേശി ഫുജൈറയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. വാരംകടവിൽ താമസിക്കുന്ന അവേര മെഹറാസിൽ ഫർഷാദ് അബ്ദുൾ സത്താറാണ് (29) മരിച്ചത്. ദുബായിൽ നിന്ന് ജോലി ആവശ്യത്തിനായി ഫുജൈറയിലേക്ക് പോകുംവഴിയാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഫെബിന, മകൾ: സാറ, പിതാവ്: അബ്ദുൽ സത്താർ, മാതാവ്: ഫൗസിയ, സഹോദരങ്ങൾ: അർഷദ്, ദിൽഷാദ്, മെഹർ. ദുബായിൽ ഖബറടക്കും. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/C0pnBeqVJHR0fDxf5HaVXa