കുവൈറ്റിലെ സാൽമിയയിൽ അര കിലോ ഹെറോയിനും, മെത്തും (ഷാബു) കൈവശം വെച്ച ഇന്ത്യൻ പ്രവാസി അറസ്റ്റിൽ. പിടിയിലായപ്പോൾ ഇയാൾക്ക് താമസാനുമതി ഇല്ലെന്ന് കണ്ടെത്തി. മയക്കുമരുന്ന് അടങ്ങിയ വലിയ ബാഗും അധികൃതർ ഇയാളുടെ കൈയ്യിൽ നിന്നും പിടിച്ചെടുത്തു. ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ഇയാളെ കോമ്പീറ്റന്റ് അതോറിറ്റിയിലേക്ക് റഫർ ചെയ്തു. അതിനിടെ, ഏഷ്യൻ രാജ്യങ്ങളിലൊന്നിൽ നിന്ന് ഹൈഡ്രോളിക് സ്പെയർ പാർട്സിനുള്ളിൽ ഒളിപ്പിച്ച 2 കിലോ ഹെറോയിനും മയക്കുമരുന്നും എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇന്നലെ പിടിച്ചെടുത്തു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg