കുവൈറ്റിൽ എല്ലാ വാക്‌സിനേഷൻ കേന്ദ്രങ്ങളും തുറന്നു പ്രവർത്തിക്കുന്നതായി അധികൃതർ

കുവൈറ്റിൽ കോവിഡ് 19-നെതിരെ വാക്സിനേഷൻ എടുക്കാൻ ആഗ്രഹിക്കുന്ന പൗരന്മാർക്കും, പ്രവാസികൾക്കും ആരോഗ്യ മന്ത്രാലയത്തിന്റെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ സ്വീകരിക്കാമെന്ന് അധികൃതർ പറഞ്ഞു. മിഷ്‌റഫിലെ കുവൈറ്റ് വാക്‌സിനേഷൻ സെന്റർ വാക്‌സിനേഷനുകൾക്ക് ഉയർന്ന ഡിമാൻഡാണ് അനുഭവപ്പെടുന്നത്. രാജ്യത്ത് ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരുടെ എണ്ണം 1,330,401 ആയി. ആദ്യ ഡോസ് സ്വീകരിച്ചവർ മൊത്തം 3,429,292 അല്ലെങ്കിൽ ലക്ഷ്യ ജനസംഖ്യയുടെ 87.44 ശതമാനം ആണ്. രണ്ട് ഡോസുകൾ സ്വീകരിച്ചവർ 3,316,144 അല്ലെങ്കിൽ ലക്ഷ്യ ജനസംഖ്യയുടെ 84.55 ശതമാനത്തിലെത്തി. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/JELqdROJ3yH8vFB99zDpu8

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version