കുവൈറ്റിൽ വരുംദിവസങ്ങളിൽ ചൂട് വർദ്ധിക്കുമെന്ന് കാലാവസ്ഥ വകുപ്പ്

കുവൈറ്റിൽ വരുംദിവസങ്ങളിൽ ചൂട് വർധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുൻ വർഷങ്ങളെ അപേക്ഷിച്ച് കുവൈറ്റിൽ ഇത്തവണ ചൂട് നേരത്തെ ഉയരുകയാണ്. ജൂലൈ മൂന്ന് മുതൽ ജൂലൈ 26 വരെയാണ് കടുത്ത ചൂട് അനുഭവപ്പെടുക. ഇപ്പോൾ രാജ്യത്തെ 48 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില രേഖപ്പെടുത്തിയിരിക്കുന്നത്. മരുഭൂമി പ്രദേശങ്ങളിൽ ഇത് 52 ഡിഗ്രി സെൽഷ്യസ് വരെ ഉയരാറുണ്ട്. മറ്റ് ഗൾഫ് രാജ്യങ്ങളിലും ചൂട് ഉയരുകയാണ്. യുഎഇയിൽ ആദ്യമായി താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നിരുന്നു.

നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയുടെ വിവരം പ്രകാരം രാജ്യത്ത് അല്‍ ദഫ്ര മേഖലയിലെ ഔവ്‌ടൈഡിലാണ് 50.5 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് 2.45 മണിക്കാണ് ഈ താപനില രേഖപ്പെടുത്തിയത്. അതേസമയം രാജ്യത്തിന്റെ മറ്റൊരു വശത്ത് റാസല്‍ഖൈമയിലെ ജബല്‍ മെബ്രേഹില്‍ അതേ ദിവസം ഏറ്റവും കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത്. 21.3 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. രാവിലെ 5.15നാണ് ഇത് രേഖപ്പെടുത്തിയത്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/JELqdROJ3yH8vFB99zDpu8

https://www.kuwaitvarthakal.com/2022/05/16/latest-heres-a-great-free-app-that-teaches-english-fluently/

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version