ഉയർന്ന കോവിഡ് അപകട സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്തിനെയും ഉൾപ്പെടുത്തി അമേരിക്ക

അമേരിക്ക അടുത്തിടെ പുറത്തിറക്കിയ കോവിഡ് അപകട സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ കുവൈറ്റിനെയും ഉൾപ്പെടുത്തി. ആഗോളതലത്തിൽ കോവിഡ് വ്യാപനം വീണ്ടും വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് കുവൈറ്റിനെയും പട്ടികയിൽ ഉൾപ്പെടുത്തിയത്. കുവൈറ്റിലേക്ക് യാത്രചെയ്യാൻ കോവിഡ് പ്രതിരോധ കുത്തിവെപ്പുകൾ പൂർത്തിയാക്കിയ അമേരിക്കൻ പൗരന്മാർക്കു മാത്രമേ അനുവാദമുള്ളൂവെന്ന് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പറഞ്ഞു. പ്രതിരോധ കുത്തിവെപ്പുകൾ എടുക്കാത്തവർ യാത്ര ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/HGZJWJ7YDeHKYhAnrlH2OV

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version