ഏഴു വർഷത്തിനിടെ കുവൈറ്റിൽ സ്വദേശികളും വിദേശികളുമായി ആത്മഹത്യ ചെയ്തത് 620 പേർ. ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട സ്ഥിതിവിവര കണക്കുകളിലാണ് ഇത് വ്യക്തമാക്കുന്നത്. ഇവരിൽ 55 ശതമാനം പേരും അതായത്, 342 പേരും ഇന്ത്യക്കാരാണ്. 2015 മുതൽ 2021 നവംബർ 18 വരെയുള്ള കണക്കുകൾ പ്രകാരമാണ് ഇത്. കൂടാതെ കഴിഞ്ഞ ആറു വർഷത്തിനിടെ കുവൈറ്റിൽ 132 കൊലപാതകങ്ങൾ നടന്നതായും പാർലമെന്റ് അംഗം അബ്ദുൽ അസീസ് അൽ സഖാബിയുടെ ചോദ്യത്തിന് ഉത്തരമായി മന്ത്രാലയം തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. 54 സ്വദേശികളും, 53 ബംഗ്ലാദേശികളും, നേപ്പാളിൽ നിന്ന് 45 പേർ, 25 ശ്രീലങ്കർ, 24 ഫിലിപ്പീൻസ്, ഈജിപ്ത് 19, പൗരത്വ രഹിതർ 11, എത്യോപ്യ 7, മറ്റ് രാജ്യക്കാരും, പൗരത്വം തിരിച്ചറിയപ്പെടാത്തവരുമായി 40 പേർ. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/I8FSZXu0P9mIeju4HGE4om