കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം

യുഎഇയില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് പ്രവാസി മലയാളി മരിച്ചു. കാസര്‍കോട് പാണത്തൂര്‍ പനത്തടി സ്വദേശിയായ മുഹമ്മദ് ശമീം (24) ആണ് മരിച്ചത്. അബുദാബിയിലാണ് സംഭവം നടന്നത്. ശമീം അബുദാബി സിറ്റി വിമാനത്താവളത്തിനടുത്ത് പലചരക്ക് കടയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ജോലി കഴിഞ്ഞ ശേഷം താമസസ്ഥലത്ത് എത്തിയപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. പിതാവ്: നസീര്‍, മാതാവ്: സുലൈഖ, സഹോദരി: ഫാത്വിമത് ശംന. അവധിക്ക് നാട്ടില്‍ പോയ ശേഷം ഒരു വര്‍ഷം മുമ്പാണ് അബുദാബിയില്‍ തിരിച്ചെത്തിയത്. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/BhHBRXSbWIPF93EcrTpEcZ

https://www.kuwaitvarthakal.com/2022/07/07/google-currency/

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version