ഇനി ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് കമ്പനികൾക്ക് തീരുമാനിക്കാം

ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് ഇനിമുതൽ കമ്പനികൾക്ക് തീരുമാനിക്കാം. ഓരോ റൂട്ടിലും കുറഞ്ഞതും കൂടിയതുമായ നിരക്ക് കേന്ദ്ര സർക്കാർ തീരുമാനിക്കുന്ന രീതി മാറും. അടുത്ത മാസം മുതൽ പുതിയ രീതിയിലുള്ള നിരക്ക് പ്രബാല്യത്തിൽ വരും.

എയൽ ടർബൈൻ ഇന്ധനത്തിന്റെ (എടിഎഫ്) വിലയിലുണ്ടാകുന്ന മാറ്റം കൃത്യമായി വിലയിരുത്തിയാണ് ടിക്കറ്റ് നിരക്കിലെ നിയന്ത്രണം എടുത്തുകളയാൻ തീരുമാനിച്ചതെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞ. കോവിഡിനു ശേഷം 2020 മേയ് 25ന് സർവീസുകൾ പുനരാരംഭിച്ചപ്പോഴാണ് വ്യോമയാന മന്ത്രാലയം വിമാനത്തിൽ യാത്ര ചെയ്യുന്ന സമയത്തിന്റെ അടിസ്ഥാനത്തിൽ നിരക്ക് നിശ്ചയിക്കാൻ തീരുമാനിച്ചത്.

നിലവിൽ 40 മിനിറ്റിൽ താഴെയുള്ള യാത്രയ്ക്ക് 2,900 മുതൽ 8,800 രൂപ വരെ മാത്രമേ ഈടാക്കാൻ സാധിക്കുമായിരുന്നുള്ളു. സാമ്പത്തിക ലാഭം കുറഞ്ഞ‍ വിമാനക്കമ്പനികളെ സഹായിക്കുന്നതിനാണ് അടിസ്ഥാന ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചത്. 

കമ്പനികൾ ക്രമാധീതമായി നിരക്ക് വർധിപ്പിക്കുന്നതു തടയാനാണ് പരമാധി ടിക്കറ്റ് വിലയും കേന്ദ്രം തന്നെ നിശ്ചയിച്ചത്. ഓഗസ്റ്റ് 31 വരെ മാത്രമേ ഈ രീതിയിൽ ടിക്കറ്റ് നിരക്ക് നിശ്ചയിക്കുകയുള്ളൂ.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ്  ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IarX27GtyhPCaaWkhYEW2M

https://www.kuwaitvarthakal.com/2022/07/07/google-currency/

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version