കുവൈറ്റിൽ തുടർച്ചയായി അഞ്ചാം ദിവസവും, സുരക്ഷാ ഉദ്യോഗസ്ഥർ ജ്ലീബ്, മഹ്ബുള്ള എന്നിവയുൾപ്പെടെ വിവിധ പ്രദേശങ്ങളിൽ നിയമലംഘകരെ പിടികൂടാൻ വിപുലമായ സുരക്ഷാ കാമ്പയിൻ സംഘടിപ്പിച്ചു. ചൊവ്വാഴ്ച ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസ്, ട്രാഫിക് ആന്റ് ഓപ്പറേഷൻസ് സെക്ടർ അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ- എന്നിവരുടെ സാന്നിധ്യത്തിൽ സാൽമിയ ഏരിയയിൽ കാമ്പയിൻ വ്യാപിപ്പിച്ചു. അഞ്ചാം ദിവസം പ്രചാരണത്തിനിടെ 25 നിയമ ലംഘകരെ പിടികൂടി. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/D3znqgZ8RVP7ZtyZCSJ8BD