കുവൈറ്റിൽ ആരോഗ്യ മന്ത്രാലയം എല്ലാ പ്രവാസി രോഗികളെയും സർക്കാർ ക്ലിനിക്കുകൾക്കും ആശുപത്രികൾക്കും പകരം ഹെൽത്ത് അഷ്വറൻസ് ഹോസ്പിറ്റൽസ് കമ്പനിയിലേക്ക് ( ധമാൻ ) എത്തിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുന്നു. സർക്കാർ ക്ലിനിക്കുകളും, ആശുപത്രികളും ക്രമേണ കുവൈറ്റികൾക്ക് മാത്രമായി മാറ്റാനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പദ്ധതി. റിപ്പോർട്ട് അനുസരിച്ച്, അടുത്ത വർഷം മുതൽ സ്വകാര്യ മേഖലയിലെ എല്ലാ തൊഴിലാളികളെയും ധമൻ സെന്ററിൽ സ്വീകരിക്കാൻ പ്രാഥമിക കരാർ തയ്യാറാക്കിയിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ ആരോഗ്യ മന്ത്രാലയം സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളെ മാത്രമേ സ്വീകരിക്കൂ. പിന്നീട് സർക്കാർ ആശുപത്രികളിൽ ചികിത്സയിൽ നിന്ന് അവരെ ഒഴിവാക്കുകയും ധമാൻ ആശുപത്രികളിൽ ചികിത്സിക്കുകയും ചെയ്യും. നിലവിൽ ജാബർ ഹോസ്പിറ്റൽ കുവൈറ്റികൾക്കായി മാത്രം സംവരണം ചെയ്തിരിക്കുന്നു, ഇത് പുതിയ ജഹ്‌റ ഹോസ്പിറ്റലിനും പുതിയ ഫർവാനിയ ആശുപത്രിക്കും ബാധകമാകും. പിന്നീടുള്ള ഘട്ടങ്ങളിൽ ഇത് അമിരി ഹോസ്പിറ്റലിലേക്കും പിന്നീട് സബാ ഹോസ്പിറ്റലിലേക്കും വ്യാപിപ്പിക്കും.
ഗുരുതരമായ അസുഖങ്ങളോ അപകടങ്ങളിൽ പെട്ടവരോ ആയ പ്രവാസികളെ സർക്കാർ ആശുപത്രികൾക്ക് സ്വീകരിക്കും. ഇവ അടിയന്തിര മെഡിക്കൽ കേസുകളായതിനാൽ കാലതാമസം വരുത്താൻ കഴിയില്ലെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Cm7zdipTgHL03KbEmwZxTU