അടിച്ചു മോനെ : മില്ലേനിയം മില്യണയർ എട്ട് കോടി രൂപ ലഭിച്ചത് മലയാളിക്ക് വിശദാംശങ്ങൾ ഇങ്ങനെ ….

ദുബായിൽ കോടികളുടെ ഭാഗ്യം ഒരിടവേളയ്ക്ക് ശേഷം വീണ്ടും മലയാളിക്ക്. ഇപ്രാവശ്യം ഭാഗ്യം തേടിയെത്തിയത് കേരളത്തിൽ നിന്ന് ഒാൺലൈൻ വഴി നറുക്കെടുത്ത മുഹമ്മദ് നസറുദ്ദീൻ എന്നയാൾക്ക്.
ഇൗ സമ്മാനം തന്റേയും കുടുംബത്തിന്റെയും ജീവിതത്തെ മാറ്റിമറിച്ചതായി മുഹമ്മദ് നസറുദ്ദീൻ പറഞ്ഞു. 1999-ൽ മില്ലേനിയം മില്യണയർ പ്രമോഷൻ ആരംഭിച്ചതിന് ശേഷം 10 ലക്ഷം ഡോളർ നേടിയ 196–ാമത്തെ ഇന്ത്യൻ പൗരനാണ് നസറുദ്ദീൻ. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ ടിക്കറ്റ് വാങ്ങുന്നവരിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരാണെന്ന് എക്‌സിക്യൂട്ടീവ് വൈസ് ചെയർമാനും സിഇഒയുമായ കോം മക്‌ലോഗ്ലിൻ പറഞ്ഞു, ‘
ഇതോടൊപ്പം നടന്ന മൂന്ന് ആഡംബര വാഹനങ്ങൾക്കായുള്ള മികച്ച നറുക്കെടുപ്പിൽ യുഎസിലെ വിർജീനിയക്കാരനായ സക്കറി വന്നോയ് ആഡംബര കാർ സ്വന്തമാക്കി. ബെയ്‌റൂത്തുകാരനായ സെയ്ദ് ഗെദിയോൻ ആഡംബര മോട്ടോർബൈക്കും നേടി. മുംബൈ സ്വദേശിനി നഹീദ് പാണ്ഡെ ബിഎംഡബ്ല്യു ആർ ടി അർബൻ ജി/എസ് (ഇംപീരിയൽ ബ്ലൂ മെറ്റാലിക്) മോട്ടോർബൈക്ക് നേടി. 15 വർഷമായി ദുബായ് ഡ്യൂട്ടി ഫ്രീ പ്രമോഷനിൽ സ്ഥിരമായി പങ്കെടുക്കുന്ന, മൂന്ന് കുട്ടികളുടെ അമ്മ റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EK1W77X402TGnc54iULIpd

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version