കുവൈറ്റിൽ എട്ട് കിലോ ഹാഷിഷും ഒന്നര കിലോ കൊക്കെയ്‌നും പിടിച്ചെടുത്തതായി എയർ കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ മുത്തലാഖ് അൽ-എനെസി പറഞ്ഞു. അജ്ഞാത യൂറോപ്യൻ രാജ്യത്ത് നിന്നുള്ള പാർസൽ അജ്ഞാത പേരിലാണ് എത്തിയത്. ജാക്കറ്റുകൾക്കും മറ്റ് വ്യക്തിഗത വസ്തുക്കൾക്കും ഇടയിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പാർസൽ വിലാസത്തിലുള്ള വ്യക്തിയെ കണ്ടെത്തുന്നതിനായി പോലീസ് തിരച്ചിൽ നടത്തുകയാണ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/J6KekQWxcrM30FCIlRyYb5