കുവൈറ്റിൽ ഒരു മില്യൺ ക്യാപ്റ്റഗൺ ഗുളികകൾ പിടികൂടി

കുവൈത്ത് സിറ്റി: നിരോധിത ക്യാപ്റ്റഗൺ ഗുളികകൾ രാജ്യത്തേക്ക് കടത്താനുള്ള ശ്രമം തടഞ്ഞു.ഒരു മില്യൺ ഗുളികകൾ രാജ്യത്തേക്ക് കടത്താനുള്ള ശ്രമമാണ് പരാജയപ്പെട്ടത്.ഗുളികകൾ പിടികൂടാൻ ലബനീസ് ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായം ലഭിച്ചതായും അധികൃതർ വ്യക്തമാക്കി. മുന്തിരി പെട്ടികൾക്കുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ച നിലയിൽ ആണ് കണ്ടെത്തിയത്. ചികിത്സക്കായി രൂപപ്പെടുത്തിയതാണെങ്കിലും ഉത്തേജനത്തിനും ലഹരി വസ്തുവായും ക്യാപ്റ്റഗൺ ഗുളികകൾ ചിലർ ഉപയോഗിക്കുന്നുണ്ട്.ഇതിനാൽ നിരവധി രാജ്യങ്ങൾ ഈ ഗുളികകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.വിഷാദം, ഉറക്കക്കുറവ്, ഹൃദയ പ്രശ്നങ്ങൾ, രക്തക്കുഴലുകളുടെ സങ്കോചം തുടങ്ങിയവയാണ് ഇതുകൊണ്ട് ഉണ്ടാകുന്ന ശാരീരിക പ്രശ്നങ്ങൾ.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GrfJYI0SvyE1wCwsE6JRg2

https://www.kuwaitvarthakal.com/2022/08/27/mobile-application-development/

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version