കുവെെത്തില്‍ ഹെല്‍ത്ത് കാര്‍ഡും വര്‍ക്ക് പെര്‍മിറ്റുമില്ലേ? എങ്കില്‍ സൂക്ഷിച്ചോ ഡെലിവറി തൊഴിലാളികളെ നാടുകടത്തും

: ഹെല്‍ത്ത് കാര്‍ഡും വര്‍ക്ക് പെര്‍മിറ്റുമില്ലാത്ത ഡെലിവറി തൊഴിലാളികളെ കുവൈത്തിൽനിന്നും നാടുകടത്താൻ തീരുമാനം. മാന്‍പവര്‍ അതോറിറ്റിയുടെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും സംയുക്ത യോഗത്തിലാണ് നടപടി. തൊഴിൽ, താമസ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാനും തൊഴില്‍ വിപണിയിലെ നിയന്ത്രണങ്ങളും ചട്ടങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പാക്കാനുമാണ് നടപടി. ഡെലിവറി കമ്പനികളിലും റെസ്റ്റോറന്റുകളിലും ജോലി ചെയ്യുന്ന തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള വ്യവസ്ഥകള്‍ പൊളിച്ചെഴുതാനും പുതിയ ഒരു സംവിധാനം അവലംബിക്കുന്നതിനുമുള്ള ധാരണയും യോഗത്തിലുണ്ടായി. വാഹനങ്ങളുമായി ബന്ധപ്പെട്ട വാണിജ്യ പ്രവർത്തനങ്ങളുടെ നടപടിക്രമങ്ങൾ, പ്രത്യേകിച്ച് ഓർഡറുകൾ ഡെലിവറി ചെയ്യുന്നതിനെക്കുറിച്ചും അവയുടെ ആവശ്യകതകളെക്കുറിച്ചും യോഗം ചർച്ച ചെയ്തു. നേരത്തെ വാഹനങ്ങളും തൊഴിലാളികളും അവരുടെ ആരോഗ്യ ആവശ്യങ്ങളും ഭക്ഷ്യവസ്തുക്കൾ കൊണ്ടുപോകുന്നതിനുള്ള വ്യവസ്ഥകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ക്യാമ്പയിൻ നടത്തിയിരുന്നു. തുടര്‍ന്നും എല്ലാ ദിവസങ്ങളിലും പരിശോധന നടത്തും.

https://www.kuwaitvarthakal.com/2022/05/16/latest-heres-a-great-free-app-that-teaches-english-fluently/

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version