കുവെെത്ത് സിറ്റി: കുവൈത്ത് പാർലമെന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സെപ്തംബർ 29ന് സ്വകാര്യ സ്‌കൂളുകൾ ഉൾപ്പെടെയുള്ള എല്ലാ അനുബന്ധ സ്‌കൂളുകളുടെയും പ്രവർത്തനം നിർത്തിവയ്ക്കും. ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് പ്രൈവറ്റ് എജ്യുക്കേഷനാണ് ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. നേരത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലെയും ജോലികൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നു. അതേസമയം, തെരഞ്ഞെടുപ്പിൽ പത്രിക പിൻവലിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. 29ന് നടക്കുന്ന തെരഞ്ഞെടുപ്പിലേക്ക് 10 ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നതെന്നതിനാൽ സ്ഥാനാർഥികൾ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GrfJYI0SvyE1wCwsE6JRg2