കുവൈത്ത് സിറ്റി:
പൗരന്മാരേക്കാൾ കൂടുതൽ താമസക്കാരിൽ സർക്കാർ സേവന ഫീസ് ഈടാക്കാനുള്ള ആലോചനകള്‍ക്കെതിരെ ലേഖനം കുവൈത്തിലെ പ്രമുഖ കോളമിസ്റ്റായ മുസ്തഫ അല്‍ മൗസാവിയാണ് ഈ നീക്കത്തെ വിമര്‍ശിച്ചത്ബജറ്റ് കമ്മി പരിഹരിക്കുന്നതിനും എണ്ണ ഇതര വരുമാനം ഉയർത്തുന്നതിനുമുള്ള മാര്‍ഗമെന്ന് പറഞ്ഞ് .ഉൽപ്പാദനക്ഷമതയുള്ള താമസക്കാരിൽ നിന്ന് ഫീസ് ഈടാക്കുന്നതിന് പകരം ചെലവ് കുറയ്ക്കുന്നതിലാണ് ശ്രദ്ധ കൊടുക്കേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി വാർഷിക ബജറ്റിന്റെ പകുതിയോളം ശമ്പള ഇനത്തിലാണ് പോകുന്നതെന്നും ലേഖനം പറയുന്നു പ്രവാസികൾ ഇതിനകം തന്നെ ജീവിത ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. അവരിൽ ഭൂരിഭാഗവും താമസിക്കുന്നത് സൗകര്യങ്ങൾ കുറഞ്ഞ സാൽമിയ, ഹവല്ലി തുടങ്ങിയ പ്രദേശങ്ങളിലാണ്. ആ പ്രദേശങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങൾ തന്നെ യഥാർത്ഥത്തിൽ ഇല്ലാത്ത സാഹചര്യമാണ്. അതേസമയം, സർക്കാർ ജോലികളിലെ പ്രത്യേകിച്ച് വിദ്യാഭ്യാസ, ആരോഗ്യ മന്ത്രാലയങ്ങളിലെ പൗരന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ ശമ്പളത്തിൽ അവർ വിവേചനവും അനീതിയും അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാകുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GrfJYI0SvyE1wCwsE6JRg2