കുവൈറ്റ് സിറ്റി: കുവൈത്തിൽ വൈദ്യുതി, ജല മന്ത്രാലയത്തിലെ കോവിഡ് മുന്നണിപ്പോരാളികൾക്ക് ബോണസ്. ജല വൈദ്യുതി മന്ത്രി എൻജിനീയർ അലി അൽ മൂസയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇതിന് സിവിൽ സർവീസ് കമ്മിഷൻ കഴിഞ്ഞ ദിവസം അംഗീകാരം നൽകി.ഇതോടെ വിദേശികൾ ഉൾപ്പടെ ആയിരക്കണക്കിന് ജീവനക്കാർ ആനുകൂല്യത്തിന് അർഹരാകും.
കോവിഡ് വ്യാപനം കൊടുമ്പിരികൊണ്ടിരിക്കെ ലോകം മുഴുവൻ വീടുകളിൽ ഒതുങ്ങിയപ്പോൾ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ അഹോരാത്രം പ്രവർത്തിച്ച തൊഴിലാളികൾക്കുള്ള ഉപഹാരമാണ് ബോണസെന്ന് എൻജിനീയർ അലി അൽ മൂസ പറഞ്ഞു. നേരത്തെ ആഭ്യന്തര-ആരോഗ്യ മന്ത്രാലയങ്ങളിലെ മുൻനിര പ്രവർത്തകർക്ക് ബോണസ് നൽകിയിരുന്നു. 600 ദശലക്ഷം ദിനാറാണ് ധനമന്ത്രാലയം കോവിഡ് ബോണസ് നൽകാനായി നേരത്തെ വകയിരുത്തിയത്. അതേസമയം രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നടന്നുവരുന്ന വൈദ്യുത സ്റ്റേഷനുകളുടെ ജോലികൾ പൂർത്തിയാക്കിയതായി മന്ത്രാലയം അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GrfJYI0SvyE1wCwsE6JRg2
