കുവൈത്ത് സിറ്റി: കുവൈറ്റിലെ കൊവിഡ് സാഹചര്യം ഏറ്റവും മെച്ചപ്പെട്ട അവസ്ഥയിലെന്ന് ആരോഗ്യ മന്ത്രാലയം. കൊവിഡ് രോഗികൾക്ക് വേണ്ടിയുള്ള തീവ്രപരിചരണ വിഭാഗത്തിൽ ആരെയും പ്രവേശിപ്പിച്ചിട്ടില്ല. സെപ്റ്റംബർ ഒമ്പത് മുതലുള്ള കണക്കനുസരിച്ചാണിത്. ഈ മാസം ആദ്യ മുതൽ നോക്കുമ്പോൾ 10 പേർ മാത്രമാണ് കൊവിഡ് വാർഡുകളിൽ എത്തിയത്.
കൂടാതെ ഓഗസ്റ്റ് 13 മുതൽ കൊവിഡ് ബാധിച്ചുള്ള ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടില്ലായെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആഗോളതലത്തിൽ ഉയർന്നുവന്ന കൊറോണ വൈറസ് ബാധിക്കുന്നവരുടെ എണ്ണം രണ്ടര വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി. ഓഗസ്റ്റ് 17 മുതൽ നൂറിൽ താഴെ മാത്രമാണ് പ്രതിദിന കൊവിഡ് കേസുകൾ. കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ 350 ആയി കുറഞ്ഞിട്ടുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GrfJYI0SvyE1wCwsE6JRg2
