കുവൈത്ത് സിറ്റി : കുവൈത്തിൽ പ്രവാസികൾക്ക് താമസരേഖ പുതുക്കുന്നതിനും പുതിയ വിസ അനുവദിക്കുന്നതിനും ടെസ്റ്റ് ഏർപ്പെടുത്താൻ തീരുമാനിച്ചതായി മാനവ ശേഷി പൊതു സമിതി ഡയരക്റ്റർ ജനറൽ ഡോ മുബാറക് അൽ ആസ്മി വ്യക്തമാക്കി. .ഇതിൽ പരാജയപ്പെട്ടാൽ ബന്ധപ്പെട്ട വ്യക്തിക്ക് രാജ്യം വിടേണ്ടി വരും. ഇതിനായി നിശ്ചിത സമയം അനുവദിക്കും ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന്റെ ഭാഗമായാണു പുതിയ തീരുമാനം. . എഞ്ചിനീയർ തസ്തികയിലുള്ളവർക്ക് ആദ്യ ഘട്ടത്തിൽ ടെസ്റ്റ് നടത്തുക. പിന്നീട് വിവിധ തസ്തികകളിൽ ഉള്ളവർക്കും പുതിയ വിസ ലഭിക്കുന്നതിനും താമസരേഖ പുതുക്കുന്നതിനും ഈ വ്യവസ്ഥ ബാധകമാക്കും .കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GrfJYI0SvyE1wCwsE6JRg2
