ഗൂഗിൾ വികസിപ്പിച്ചെടുത്ത ഒരു സ്മാർട്ട് സ്പീക്കർ ബ്രാൻഡാണ് ഗൂഗിൾ ഹോം. 2016 മേയ് മാസത്തിൽ ഈ ഉപകരണം പ്രഖ്യാപിക്കുകയും 2016 നവംബറിൽ അമേരിക്കയിൽ പുറത്തിറക്കുകയും ചെയ്തു. . ആഗോളതലത്തിൽ 2017 ൽ പലപ്പോഴായിട്ടാണ് ഈ ആപ്പ് പുറത്തിറങ്ങിയത്. ഗൂഗിൾ അസിസ്റ്റന്റ് എന്ന ഗൂഗിളിന്റെ ഇന്റലിജന്റ് പേഴ്സണൽ അസിസ്റ്റന്റ് മുഖേന ഗൂഗിൾ ഹോം സ്മാർട്ട് സ്പീക്കറുമായി സംവദിക്കാൻ ഉപയോക്താക്കളെ പ്രാപ്തമാക്കുന്നു. ഗൂഗിളിന്റെ തന്നെയും മറ്റ് സേവനദാതാക്കളുടെയും പലവിധത്തിലുള്ള സേവനങ്ങൾ ഈ സ്പീക്കറിൽ സംയോജിപ്പിച്ചിരിക്കുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. സംഗീതം കേൾക്കാനും, വീഡിയോ അല്ലെങ്കിൽ ഫോട്ടോ എന്നിവ പ്ലേ ചെയ്യുന്നത് നിയന്ത്രിക്കാനും ശബ്ദം മുഖേന ഉപയോക്താകൾക്ക് കഴിയും. ഹോം ഓട്ടോമേഷൻ പിന്തുണ ഈ ഉപകരണത്തിൽ ലഭ്യമാണ്. ഉപയോക്താക്കൾക്ക് അവരുടെ ശബ്ദം ഉപയോഗിച്ച് സ്മാർട്ട് ഹോം വീട്ടുപകരണങ്ങൾ നിയന്ത്രിക്കാൻ അനുവദിക്കുന്നു. ഒരു വീട്ടിലെ വിവിധ മുറികളിൽ ഓരോ ഗൂഗിൾ ഹോം സ്മാർട്ട് സ്പീക്കർ സ്ഥാപിച്ച് അതിന്റെ പ്രവർത്തനം സമന്വയിപ്പിക്കാവുന്നതാണ്. ഏപ്രിൽ 2017 ലെ ഒരു സോഫ്റ്റ്‌വെയർ അപ്ഡേറ്റ് മുഖേന ആറു പേരുടെ വരെ ശബ്ദം തിരിച്ചറിയാനുള്ള ശേഷി ഈ ഉപകരണം നേടി.ഗൂഗിൾ ഹോം ആൻഡ്രോയിഡ് ഫോണിൽ ഡൗൺലോഡ് ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂhttps://play.google.com/store/apps/details?id=com.google.android.apps.chromecast.appഗൂഗിൾ ഹോം ഐ ഫോണിൽ ഡൗൺലോഡ് ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ
https://apps.apple.com/in/app/google-home/id680819774
