കുവെെത്ത് സിറ്റി: അൽ-ഖൈറാനിലെ സബാഹ് അൽ-അഹമ്മദ് സമുദ്രമേഖലയിൽ പ്രവേശിച്ച തിമിംഗല സ്രാവ് പ്രദേശം വിട്ട് കടലിലേക്ക് തിരിച്ചുപോയതായി എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി (ഇപിഎ) അറിയിച്ചു. ഇത് സംബന്ധിച്ച് ഇപിഎ ടെക്നിക്കൽ അഫയേഴ്സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ല അൽ സൈദാൻ സ്ഥിരീകരണ വിവരണം പുറത്ത് വിട്ടത്. സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിനായി സയന്റിഫിക് സെന്റർ, കോസ്റ്റ് ഗാർഡ് എന്നിവയുൾപ്പെടെ ബന്ധപ്പെട്ട അധികാരികളുടെ ശ്രമങ്ങളെ അൽ-സൈദാൻ പ്രശംസിച്ചു. ഇനിയും ഇത്തരത്തിലുള്ള സാഹചര്യം നേരിടാനും ശ്രദ്ധിക്കാനും അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞയാഴ്ചയാണ് സ്രാവിനെ പ്രദേശവാസികള്‍ കണ്ടെത്തിയത്. തുടര്‍ന്ന് സ്രാവിനെ തുരത്താൻ സംസ്ഥാന ഏജൻസികളും സന്നദ്ധ സംഘങ്ങളും പ്രവർത്തിച്ചിരുന്നതായി പബ്ലിക് അതോറിറ്റി അറിയിച്ചിരുന്നു. എല്ലാവര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BiqDNt2ADBV1EQfVFdyuOu
