കുവൈറ്റ്: കുവൈറ്റില്‍ പുതിയ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ഭരണപ്രതിസന്ധിക്ക് ശമനമായില്ല. പുതിയ പാര്‍ലമെന്‍റ് നിലവില്‍ വന്നതിനു പിന്നാലെ കുവൈറ്റ് കിരീടാവകാശി ശെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് അംഗീകാരം നല്‍കിയ പതിനഞ്ച് അംഗ മന്ത്രിസഭയില്‍ മാറ്റം വേണമെന്നാവശ്യപ്പെട്ട് ആകെയുള്ള 50 പാര്‍ലമെന്‍റ് അംഗങ്ങളില്‍ 45 പേരും രംഗത്തെത്തി. ഇതോടെയാണ് പുതിയ പ്രതിസന്ധി തുടങ്ങിയത്. പുതിയ മന്ത്രിസഭ ജനഹിതത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പാര്‍ലമെന്‍റ് അംഗങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്. ജനഹിതത്തിന് ചേരുന്ന രീതിയിലുള്ള മന്ത്രിസഭയ്ക്ക് രൂപം നല്‍കാന്‍ ഇനിയും സമയം അവശേഷിക്കുന്നുണ്ടെന്ന് എംപിമാരില്‍ ഒരാളായ അഹ്മദ് സആദൂന്‍ പറഞ്ഞു. നേരത്തേ സര്‍ക്കാരും പാര്‍ലമെന്‍റും തമ്മിലുള്ള സംഘര്‍ഷം കാരണമാണ് പാര്‍ലമെന്‍റ് പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് വിജയകരമായി പൂര്‍ത്തിയായിട്ടും ഈ പ്രതിസന്ധി തുടരുകയാണ്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CP0cNtmUgc80c6A313fdj2