കുവൈത്ത് ഇന്ത്യൻ സ്‌കൂളിൽ വടം വലി മത്സരം സംഘടിപ്പിക്കുന്നു. ദി ടഗ് ഓഫ് വാർ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തിൽ 20ഓളം ടീമുകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദേശീയ, അന്തർദ്ദേശീയ താരങ്ങളും മത്സരത്തിൽ അണിനിരക്കും. അതേസമയം, 16ാമത് ദേശീയ വടംവലി മത്സരത്തിനുള്ള ടീം രജിസ്‌ട്രേഷൻ ഒക്ടോബർ 10ന് അവസാനിക്കുമെന്ന് തനിമ കുവൈത്ത് ഭാരവാഹികൾ അറിയിച്ചു. കൂടാതെ, വിവിധ തലങ്ങളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള എ.പി.ജെ അബ്ദുൽ കലാം പേൾ ഓഫ് സ്‌കൂൾ അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CP0cNtmUgc80c6A313fdj2