കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ സാമ്പത്തിക വിദഗ്ധനായ ഫഖ്രി ശിഹാബ് അന്തരിച്ചു. ഇന്ത്യന്‍ രൂപയില്‍ നിന്ന് കുവൈറ്റ് ദിനാറിലേക്കുള്ള കറന്‍സി പരിവര്‍ത്തനത്തിന്റെ ശില്‍പിയായിരുന്നു ഫഖ്രി ശിഹാബ്. ബസ്രയിൽ ജനിച്ച അദ്ദേഹം ലണ്ടനിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റും നേടി. 1959ലാണ് കുവൈറ്റ് പൗരത്വം നേടിയത്. ഷെയ്ഖ് ജാബര്‍ അല്‍ അഹമ്മദുമായി അദ്ദേഹം അടുത്ത ബന്ധം കാത്തു സൂക്ഷിച്ചിരുന്നുന്നു. മോണിറ്ററി കൗണ്‍സില്‍ അംഗം, പനാമ സര്‍ക്കാരിന്റെ ഉപദേഷ്ടാവ്, ജാപ്പനീസ് മാറ്റ്‌സുയി കമ്പനിയുടെ ഉപദേഷ്ടാവ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CP0cNtmUgc80c6A313fdj2