hospital near meരോ​ഗിയുടെ മരണത്തിൽ പ്രതിഷേധിച്ച് ആശുപത്രി ആക്രമിച്ച് കുടുംബം; കുവൈത്തിൽ അന്വേഷണം പ്രഖ്യാപിച്ചു

കെയ്‌റോ: കുവൈത്തിലെ പ്രാദേശിക ആശുപത്രിയും മരിച്ച രോഗിയുടെ കുടുംബവും തമ്മിലുള്ള പ്രശ്നത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കുവൈത്ത് പൊലീസ്. ആശുപത്രിയിൽ ചികിത്സയിലിരുന്ന രോ​ഗി മരിച്ചതിനെ തുടർന്ന് ഇയാളുടെ കുടുംബം ആശുപത്രി ആക്രമിക്കുകയായിരുന്നു. പ്രമേഹ രോഗിയായ വൃദ്ധനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, ചികിത്സയുടെ ഭാ​ഗമായി കുടുംബത്തിന്റെ സമ്മതപ്രകാരം അദ്ദേഹത്തിന്റെ കാൽ മുറിച്ചു മാറ്റുകയായിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെ അദ്ദേഹം മരിച്ചു. ആശുപത്രിയിലെ ചികിത്സാപിഴവാണ് മരണത്തിന് കാരണം എന്നാണ് കുടുംബം ആരോപിക്കുന്നത്. ഇതിന് പിന്നാലെയാണ് രോ​ഗിയുടെ ബന്ധുക്കൾ ആശുപത്രിക്ക് നേരെ ആക്രമണം അഴിച്ചു വിട്ടത്. പിന്നാലെ, ആശുപത്രി അധികൃതർ പരാതിയുമായി ഹവല്ലി ഗവർണറേറ്റിലെ നുഗ്ര പ്രദേശത്തെ പൊലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തിൽ ഇരുവിഭാഗത്തിന്റെയും വാദങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CP0cNtmUgc80c6A313fdj2

https://www.kuwaitvarthakal.com/2022/05/16/latest-heres-a-great-free-app-that-teaches-english-fluently/

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version