കുവൈത്ത്: രാജ്യത്തെ റോഡുകളിലെ ഗതാഗതക്കുരിക്ക് പരിഹരിക്കാനുള്ള നടപടികൾ എത്രയും വേഗം നടപ്പാക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നതായി ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹ്. ഗതാഗതക്കുരുക്കിന് തൽക്ഷണ പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗതാഗതക്കുരുക്കിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി മന്ത്രി സബാഹ് അൽ-സേലം പ്രദേശത്ത് അദ്ദേഹം സന്ദർശനം നടത്തി. ഗതാഗതക്കുരുക്കിന് പിന്നിലെ കാരണം കണ്ടെത്തി എത്രയും വേഗം ഇതിന് പരിഹാരം കാണുന്നതിനായി ആഭ്യന്തര മന്ത്രാലയവും റോഡുമായി ബന്ധപ്പെട്ട എല്ലാ അധികാരികളും തമ്മിലുള്ള സഹകരണത്തിനും ഏകോപനത്തിനും പ്രാധാന്യം നൽകണമെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CP0cNtmUgc80c6A313fdj2