ആലുവ: കുവൈത്തിൽ കുടുങ്ങിയ ആലുവ സ്വദേശിനിയായ സ്ത്രീയെ നാട്ടിലെത്തിച്ച് പ്രവാസി സംഘടന. കൊച്ചി ഫിഷര്‍മാന്‍ കോളനിയില്‍ തട്ടിക്കാട്ട് തയ്യില്‍ വീട്ടില്‍ മേരിക്കാണ് പ്രവാസി സംഘടന തുണയായത്. വീട്ടുജോലിക്കായി കുവൈത്തിലെത്തിയ മേരി ഒന്നര വര്‍ഷത്തിനുശേഷം രോഗബാധിതയാകുകയായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം മേരിക്ക് പിന്നീട് ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥയായി, എന്നിട്ടും തിരിച്ചയക്കാന്‍ വീട്ടുടമ തയാറായില്ല. ഈ സാഹചര്യത്തിലാണ് പ്രവാസി സംഘടനയായ പി.സി.എഫ് മേരിക്ക് സഹായവുമായി എത്തിയത്. മതിയായ ചികിത്സയോ ഭക്ഷണമോ കിട്ടാതെ അവശതയിലായിരുന്ന മേരി ഇതിനിടെ മേരി ഇന്ത്യന്‍ എംബസിയെയും മറ്റ് സന്നദ്ധ സംഘടനകളെയും ബന്ധപ്പെട്ടെങ്കിലും സഹായം ലഭിച്ചില്ല. പിന്നീട് മേരിയുടെ കുടുംബാംഗങ്ങള്‍ പി.ഡി.പി ജില്ല സെക്രട്ടറി ജമാല്‍ കുഞ്ഞുണ്ണിക്കരയെ ബന്ധപ്പെട്ടതിനെ തുടർന്നാണ് സംഘടന വിഷയത്തിൽ ഇടപെട്ടത്. ജോലി ചെയ്തിരുന്ന വീട്ടുടമയുമായി ബന്ധപ്പെട്ട് വിഷയം രമ്യതയില്‍ പരിഹരിക്കുകയും കുവൈത്ത് പി.സി.എഫിന്റെ ചെലവില്‍ മേരിയെ നാട്ടിലെത്തിക്കുകയും ചെയ്തു. കഴിഞ്ഞ 18ന് കൊച്ചിയില്‍ വിമാനമിറങ്ങിയ മേരി വിമാനത്താവളത്തിലെ എസ്കലേറ്ററില്‍ നിന്ന് വീണ് നട്ടെല്ലിന് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലാണ്. ഇതിനിടെ പി.ഡി.പി ഭാരവാഹികൾ വീട്ടിലെത്തി മേരിയെ സന്ദർശിക്കുകയും ചികിത്സാസഹായം നൽകുകയും ചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GCpslH0XQPP1cMx7G1RVZB