കുവൈത്ത് സിറ്റി: നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനായി കുവൈത്തില്‍ അധികൃതര്‍ വീണ്ടും പരിശോധന ശക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറല്‍ അഡ്മിനിസ്ട്രേഷന് ഓഫ് റെസിഡന്‍സ് അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷന്‍ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം സബാഹ് അല്‍ സലിം, ജലീബ് അല്‍ ശുയൂഖ് എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. ഇവിടെ നിന്ന് 19 പ്രവാസികളെയാണ് സംഘം അറസ്റ്റ് ചെയ്തത്. താമസ നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയവരാണ് പിടിയിലായത്. നിയമലംഘകരെ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GCpslH0XQPP1cMx7G1RVZB