indian notary in kuwaitകുവൈത്തിൽ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു; പ്രശ്നങ്ങളും സംശയങ്ങളും മെയിൽ ചെയ്യാം

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 19 ബുധനാഴ്ച ഇന്ത്യൻ എംബസിയിൽ വച്ചാണ് പരിപാടി നടക്കുന്നത്. 11 മണി മുതൽ 12 മണി വരെയാണ് ഓപ്പൺ ഹൗസ് നടക്കുന്നത്. കുവൈത്തിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരെയും ഓപ്പൺ ഹൗസിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നതായി അധികൃതർ അറിയിച്ചു. പൂർണ്ണമായി കൊവിഡ് വാക്സിനേഷൻ എടുത്തവർക്ക് മാത്രമായിരിക്കും പരിപാടിയിലേക്ക് പ്രവേശനം ഉണ്ടാകുക. കൂടാതെ ഓപ്പൺ ഹൗസിൽ ചർച്ച ചെയ്യുന്നതിനായി എന്തെങ്കിലും വിഷയമോ പ്രശ്നമോ ഉന്നയിക്കാൻ ആ​ഗ്രഹമുള്ളവർ അത് നേരത്തെ തന്നെ അറിയിക്കണമെന്നും അധികൃതർ വ്യക്തമാക്കി. ഇത്തരക്കാർ അവരുടെ പ്രശ്നങ്ങൾ amboff.kuwait@mea.gov.in എന്ന മെയിൽ ഐഡിയിലേക്ക് മുൻകൂട്ടി അയക്കേണ്ടതാണ്. മെയിലിൽ അയയ്ക്കുന്ന ആളിന്റെ മുഴുവൻ പേര്, പാസ്‌പോർട്ട് നമ്പർ, സിവിൽ ഐഡി നമ്പർ, കുവൈത്തിലെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ എന്നിവയും ഒപ്പം ചേർക്കണം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GCpslH0XQPP1cMx7G1RVZB

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version