കുവൈത്ത് സിറ്റി; കുവൈത്ത് പോലീസ് ചൊവ്വാഴ്ച മുതൽ ശൈത്യകാല യൂണിഫോമിലേക്ക് മാറും. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി ആൻഡ് മീഡിയയാണ് വാർത്താകുറുപ്പിലൂടെ ഇക്കാര്യം അറിയിച്ചത് kuwait police. 2022 നവംബർ 1 ചൊവ്വാഴ്ച മുതൽ ഓഫീസർമാർ, കമ്മീഷൻ ചെയ്യാത്ത ഉദ്യോഗസ്ഥർ, വ്യക്തികൾ എന്നിവരുൾപ്പെടെ പോലീസ് സേനയിലെ എല്ലാ അംഗങ്ങളും ശൈത്യകാല യൂണിഫോമിലേക്ക് മാറുമെന്നാണ് പ്രസ്താവനയിൽ പറയുന്നത്. കറുത്ത നിറത്തിലുള്ള ശൈത്യകാല യൂണിഫോമാണ് പൊലീസുകാർ ധരിക്കുക. പോലീസുകാർക്കുള്ള ശൈത്യകാല യൂണിഫോമിനെ കുറിച്ച് പൊതുജനങ്ങൾക്ക് അറിയാൻ വേണ്ടിയാണ് ഇത്തരത്തിൽ പ്രഖ്യാപനം നടത്തിയതെന്ന് അധികൃതർ പറഞ്ഞു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EAbiNpqF3Xw4Xus6RmGxFR